സംഘടനാ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ അനിവാര്യം: പിണറായി

Wednesday 20 November 2013 9:51 am IST

തിരുവനന്തപുരം: സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തിരുത്തലുകള്‍ അനിവാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സംസ്ഥാന കമ്മിറ്റിയിലാണ് പിണറായി ഈ കാര്യം പറഞ്ഞത്. പ്ലീനത്തില്‍ അവതരിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന കമ്മിറ്റി ചര്‍ച്ചയ്‌ക്കെടുക്കും. ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പ്ലീനം സംഘടനാ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുക. ഈ മാസം 27 മുതല്‍ 30 വരെ പാലക്കാട്ടാണ് സംസ്ഥാന പ്ലീനം. നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച കരട് റിപ്പോര്‍ട്ടിലും പാര്‍ട്ടിയിലെ ജീര്‍ണതയെ കുറിച്ചും അനഭിലഷണീയമായ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിമര്‍ശനങ്ങളുണ്ടായിരുന്നു. പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും പാര്‍ലമെന്ററി വ്യാമോഹമുണ്ടെന്നും പലര്‍ക്കും റിയല്‍ എസ്റ്റേറ്റ് മണല്‍ മാഫിയ ബന്ധമുണ്ടെന്നും തുടങ്ങിയ വിമര്‍ശനങ്ങള്‍ കരട് റിപ്പേര്‍ട്ടിലുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പിണറായിയുടെ വിമര്‍ശനവും. അതേസമയം പാര്‍ട്ടി പലതവണ ചര്‍ച്ച ചെയ്തതു കൊണ്ട് തന്നെ വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച സംഘടനാ പ്രശനങ്ങള്‍ കരട് റിപ്പോര്‍ട്ട് തീര്‍ത്തും അവഗണിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.