ബീററ്റില്‍ ഇറാനിയന്‍ എംബസിക്കടുത്ത് സ്‌ഫോടനം: ഏഴ് മരണം

Tuesday 19 November 2013 3:59 pm IST

ബീററ്റ്: ബീററ്റ് തലസ്ഥാനമായ ലബനീസില്‍ ഇറാനിയന്‍ എംബസിക്കടുത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. കാറില്‍ സ്ഥാപിച്ചിരുന്ന ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എംബസിയുടെ പ്രധാന കവാടത്തിന് അരികിലാണ് സ്‌ഫോടനം. കെട്ടിടത്തിന് ഉള്ളിലുൂള്ള ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോന്ന് അറിവായിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷിയ മുസ്ലീംങ്ങള്‍ ഭൂരിപക്ഷമുള്ള തെക്കന്‍ ബീററ്റുകളില്‍ കാര്‍ ബോംബ് സ്‌ഫോടനങ്ങളും റോക്കറ്റുകളും മറ്റും ഉപയോഗിച്ച് ആക്രമണം അഴിച്ചു വിടുകയാണ്. ഹിസ്ബുള്ള സംഘത്തിലുള്ളവരാണ് അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.