പ്രാരാബ്ധത്തിന്റെ ചക്രം എന്നും തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. സുഖം, ദുഃഖം, ജനനം, മരണം ഇവയില്‍ നിന്നും ആര്‍ക്കും മോചനമില്ല. പിന്നെ എന്താണ് മോചനമാര്‍ഗം? ആരൊരുത്തനാണോ തന്റെ ജീവിതാനുഭവങ്ങള്‍ പ്രാരാബ്ധങ്ങളാണെന്ന് അറിഞ്ഞ് അതിനെ ഉയര്‍ത്തിക്കൊണ്ടുവന്ന് പുതിയ ജീവിതധര്മത്തില് സഞ്ചരിക്കുന്നത്, അവര്‍ വരുന്ന കാലങ്ങളില്‍ ജീവിതത്തിന്റെ പുതിയൊരു മേഖലയിലേക്ക് യാത്ര ചെയ്യും. എന്നാല്‍ പ്രാരാബ്ധങ്ങള്‍ക്ക് പുറകില്‍ ഓടിനടക്കുന്നവര്‍ എന്നും പ്രാരാബ്ധത്തിന്റെ പിടിയില്‍ തന്നെ കിടക്കും. അവര്‍ക്ക് മോചനമില്ല. പ്രാരബ്ധങ്ങളെ സ്വീകരിച്ചുകൊണ്ടുതന്നെ നമുക്ക് പുതിയ ജീവിതധര്മത്തിന്റെ വഴിയില്‍ സ്ഥാനമുറപ്പിക്കുവാന്‍ സാധിക്കും. അപ്രകാരം ധര്‍മം ആചരിക്കുന്നതിലൂടെ പ്രാരാബ്ധങ്ങളുടെയും ജന്മ സംസ്കാരങ്ങളുടെയും പിടിയില്‍ നിന്ന് അവര്‍ക്ക് രക്ഷ കിട്ടും. നിത്യസത്യമായ ജീവിതത്തിലേക്ക് അവര്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും. ദിവ്യ ജീവിതവും സ്വര്‍ഗീയ അനുഭൂതികളും അവര്‍ക്ക് കൈവരും.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: