മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗ്രീസിന്റെ മറവില്‍ സ്വര്‍ണക്കടത്ത്. ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ച ആറ് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംശയം തോന്നിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ വന്ന ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
രാജ്യത്ത് ഇത് ആദ്യമായാണ് ഗ്രീസില്‍ കലര്‍ത്തി സ്വര്‍ണം കടത്തുന്നത്. ഗ്രീസ് അരിച്ചെടുത്താലേ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനാവൂ. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ കോടിക്കണക്കിന് രൂപയുടെ മതിപ്പ് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: