ശബരിമല: ദിലീപ്‌ വര്‍മ രാജപ്രതിനിധി

Wednesday 20 November 2013 9:14 pm IST

പന്തളം: മകരവിളക്കിന്‌ ശബരിമലയില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തു നിന്നും ഈ വര്‍ഷം കൊച്ചുകോയിക്കല്‍ ലക്ഷ്മീവിലാസം കൊട്ടാരത്തിലെ ദിലീപ്‌ വര്‍മ (59) രാജപ്രതിനിധിയായി ശബരിമലയ്ക്കു പോകും. വലിയ തമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മരാജയുടെ പ്രതിനിധിയായാണ്‌ പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം ദിലീപ്‌ വര്‍മയെ തിരഞ്ഞെടുത്തത്‌.
ലക്ഷ്മീവിലാസം കൊട്ടാരത്തില്‍ പരേതയായ അംബികത്തമ്പുരാട്ടിയുടെയും ഹരിപ്പാട്‌ അനന്തപുരം കൊട്ടാരത്തില്‍ എ.കെ. രാജരാജവര്‍മയുടെയും മകനാണ്‌. പതിനഞ്ചാം വയസ്സു മുതല്‍ ഗുരുസ്വാമി ആയ അച്ഛനോടൊപ്പം എരുമേലി വഴിയുള്ള പരമ്പരാഗത പാതയില്‍ക്കൂടി നടന്ന്‌ മുപ്പതിലേറെ തവണ മല ചവിട്ടിയിട്ടുണ്ട്‌ ദിലീപ്‌ വര്‍മ. രാജപ്രതിനിധിയായി ശബരിമലയ്ക്കു പോകുന്നത്‌ ആദ്യമായാണ്‌. എറണാകുളത്ത്‌ സ്വകാര്യ ഷിപ്പിംഗ്‌ കമ്പനിയില്‍ നിന്നും ഡോക്കുമെന്റേഷന്‍ എക്സിക്യൂട്ടീവായി വിരമിച്ചു. വെള്ളാരപ്പിള്ളി കോയിക്കല്‍ മഠത്തില്‍ ഗിരിജാവര്‍മയാണ്‌ ഭാര്യ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.