വള്ളം മറിഞ്ഞ്‌ ഒരാള്‍ മരിച്ചു

Sunday 21 August 2011 12:45 pm IST

അഴീക്കോട്‌: അഴീക്കോട്‌ മുനയ്ക്കല്‍ അഴിമുഖത്ത്‌ വള്ളം മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. എറിയാട്‌ സ്വദേശി സുബ്രഹ്മണ്യന്‍ (50) ആണ്‌ മരിച്ചത്‌. അപകടത്തില്‍പ്പെട്ട മൂന്നു പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.