വി.എസിന്റെ വിശ്വാസ്യത തകര്‍ന്നു - ആര്യാടന്‍

Sunday 21 August 2011 3:43 pm IST

തിരുവനന്തപുരം: റൗഫുമായുള്ള കൂടിക്കാഴ്ചയിലൂടെ വി.എസ്. അച്യുതാനന്ദന്റെ വിശ്വാസ്യത തകര്‍ന്നുവെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വിശ്വാസ്യത വീണ്ടെടുക്കാന്‍ സിഡി വിവാദത്തെക്കുറിച്ചു വിഎസ് അന്വേഷണം ആവശ്യപ്പെടണമെന്നും ആര്യാടന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ രാമനിലയത്തില്‍ വിഎസും റൗഫും കൂടിക്കാഴ്ച നടത്തുമ്പോള്‍ താനും അവിടെയുണ്ടായിരുന്നു. പക്ഷേ എന്താണു നടന്നതെന്ന് അറിയില്ല. കെ.എസ്.ഇ.ബി ഇടപാടുമായി ബന്ധപ്പെട്ട് ഒരു കമ്പനിയോടു താന്‍ കമ്മിഷന്‍ ചോദിച്ചുവെന്ന ആരോപണം തെറ്റാണ്. ഇതേക്കുറിച്ചുള്ള സിഡിയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയാറാണെന്നും ആര്യാടന്‍ വ്യക്തമാക്കി.