കൊച്ചി: കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണ പുരോഗതയില്‍ ഹൈക്കോടതിക്ക് അതൃപ്തി. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കോടതി വിമര്‍ശിച്ചു. ഈ നിലയില്‍ പോയാല്‍ കോടതിക്ക് കടുത്ത പരാമര്‍ശങ്ങള്‍ നടത്തേണ്ടി വരുമെന്നും സിംഗിള്‍ ബഞ്ച് അഭിപ്രായപ്പെട്ടു.
കേസില്‍ അറസ്റ്റിലായ നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പരാമര്‍ശം. ആയിരം പേര് ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്ന് ചോദിച്ച കോടതി പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
കേസിലെ ശരിയായ പ്രതികളെ കണ്ടെത്താന്‍ ഇതുവരെയും പൊലീസിനു കഴിഞ്ഞിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: