കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് നാളെ തുടക്കമാവും. മഹാരാജാസിലെ സിന്തറ്റിക് ട്രാക്കില്‍ ഈ മാസം 26 വരെയാണ് മത്സരം. കായിക മേളയ്ക്ക് മുന്നോടിയായുള്ള ദീപശിഖയ്ക്ക് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. രാവിലെ പത്ത് മണിയോടെയാണ് ദീപശിഖ തിരുവനന്തപുരത്ത് നിന്നും തേവര എസ്.എച്ച് സ്കൂളിലെത്തിയത്. കായികതാരങ്ങളില്‍ നിന്നും ഒളിമ്പ്യന്‍ മേഴ്സി കുട്ടന് ദീപശിഖ ഏറ്റുവാങ്ങി.
എസ്.ആര്.വി സ്കൂളില്‍ ഹൈബി ഈഡന് എം.എല്‍.എയാണ് ദീപശിഖ ഏറ്റുവാങ്ങിയത്. എസ്.ആര്.വിയില്‍ പ്രത്യേക തയാറാക്കിയിട്ടുള്ള പന്തലില്‍ പാല് കാച്ചല് കര്‍മ്മവും ഇന്ന് നടന്നു. മൂവായിരത്തോളം കായികതാരങ്ങള്‍ക്ക് ഇക്കുറി ഭക്ഷണം ഒരുക്കുന്നത് പഴയിടം മോഹനന് നമ്പൂതിരിയാണ്. കായികമേളയുടെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
വിവിധ സ്കൂളുകളില്‍ നിന്നുള്ള ആയിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മാര്ച്ചപാസ്റ്റിന്റെ റിഹേഴ്സലും മഹാരാജാസ് ഗ്രൗണ്ടില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: