നമ്മുടെ വഴി

Saturday 23 November 2013 8:39 pm IST

നാം ചിലപ്പോള്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്കും ജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കും പൂര്‍വകാലബന്ധങ്ങള്‍ ഉണ്ടായിരിക്കും. ഈ അറിവ് നമ്മളില്‍ ഉണരണം. അപ്പോ ള്‍ നാം ചെയ്ത കര്‍മഫലങ്ങളാണ് നമ്മുടെ ജീവിതമെന്ന് ബോധ്യപ്പെടും. ഈ സത്യം മനസ്സിലാക്കിയാല്‍ പിന്നെ നമുക്ക് പഴയ പോലെ ജീവിക്കാനോ ഉത്തരവാദിത്വമില്ലാതെ കര്‍മം ചെയ്യാനോ സാധിക്കില്ല. മാത്രമല്ല, തുടര്‍ന്ന് എങ്ങനെ ജീവിക്കണമെന്ന് ഒരു പ്രചോദനവും നമ്മുടെ ഉള്ളില്‍ പ്രത്യക്ഷപ്പെടും. പുതിയ ജീവിതത്തെ സ്വീകരിക്കാനുള്ള സാഹചര്യവും അതോടെ വന്നുചേരും. പുതിയ ജീവിതത്തില്‍ കാലെടുത്തുവയ്ക്കുന്ന നമ്മള്‍ ദൃഢതയടെ ആ പാത പിന്തുടരുന്നപക്ഷം ഈ ജന്മവും വരാനിരിക്കുന്ന ജനന്മങ്ങളും ശ്രേഷ്ഠമായി തീരും. ഇപ്പോഴത്തെ ജീവിത പ്രയാസങ്ങളെ ഒരുപാട് കാര്യമാക്കേണ്ട. ഉയര്‍ന്ന ജീവിത ധര്‍മങ്ങള്‍ പാലിച്ചുകൊണ്ട് തത്കാല പ്രയാസങ്ങളിലൂടെ കടന്നുപോവുക. അതാണ് നമ്മുടെ വഴി. - തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.