കറുകച്ചാല്‍: ചമ്പക്കര ശ്രീരംഗം കെ.ഗോപിനാഥകുറുപ്പ് പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിനു വേണ്ടി പുതിയതായി പണി കഴിപ്പിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ശ്രീരംഗം സി.വി.എന്‍ കളരി സ്ഥാപക ഗുരുക്കളായ സി.വി ഗോവിന്ദന്‍കുട്ടിനായര്‍ ഗുരുക്കള്‍, ശ്രീരംഗം കെ. ഗോപിനാഥക്കുറുപ്പ്, എല്‍.സരോജനിയമ്മ, മുന്‍മന്ത്രി ചെറുമാക്കല്‍ കെ.നാരായണകുറുപ്പ് എന്നിവരുടെ സ്മരണക്കായി ശ്രീരംഗം ജി ശ്രീധരകുറുപ്പ് പണി കഴിപ്പിച്ച് സമര്‍പ്പിക്കുന്നതാണ് ഈ മന്ദിരം. ഇവരുടെ ഫോട്ടോ അനാച്ഛാദനം ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കാഞ്ഞിരപ്പള്ളി എം.എല്‍.എ. ഡോ.എന്‍.ജയരാജ് അദ്ധ്യക്ഷത വഹിക്കും. എന്‍.ജയകൃഷ്ണന് രചിച്ച പ്രൊഫ.കെ.നാരായണകുറുപ്പിന്റെ ജീവചരിത്രം കെ.ലീലാദേവി ചെറുമാക്കലിനു നല്കി പ്രകാശനം ചെയ്യും. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കാഥികന് വിനോദ് ചമ്പക്കര, നോവലിസ്റ്റ് പ്രസന്നന് ചമ്പക്കര എന്നിവരെ ആദരിക്കും. ഡോ.എം.ആര്.തമ്പാന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ.കരുണാകരന് പുതിയ മന്ദിരത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങും. കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലോചന മധു, ജില്ലാ പഞ്ചായത്ത് അംഗം ഉഷാ വിജയന് ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി എന്‍.കുറുപ്പ്, എസ്.പ്രഭാകരകുറുപ്പ്, കെ.ആര്.ചന്ദ്രമോഹന്, കെ.ആര്.പ്രകാശ്, ഇ.എന്‍.വാസു എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. വൈകുന്നേരം 7 ന് സിവിഎന്‍ കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദര്‍ശനം, ശിവാസ് ഓര്‍ക്കസ്ട്രയുടെ സംഗീതസന്ധ്യ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: