സിറിയയില്‍ വ്യോമാക്രമണം: 44 മരണം

Sunday 24 November 2013 10:50 am IST

ബെയ്‌റൂട്ട്: സിറിയയില്‍ വ്യോമാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആലേപ്പോ നഗരത്തിലാണ് ആക്രമണമുണ്ടായത്. വിമത പോരാളികളുടെ താവളങ്ങള്‍ ലക്ഷ്യമാക്കി സിറിയന്‍ സേന തൊടുത്ത റോക്കറ്റുകള്‍ സ്ഥാനം തെറ്റി തിരക്കേറിയ മാര്‍ക്കറ്റില്‍ പതിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ആലേപ്പോയിലും സമീപ നഗരങ്ങളിലും ആറോളം റോക്കറ്റുകള്‍ പതിച്ചതായി വിമത ഗ്രൂപ്പുകള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.