കൊച്ചി: ബാറ്റണ്‍ കൈമാറ്റത്തിലെ അപാകതയെ തുടര്‍ന്ന് ആറു ടീമുകള്‍ 4-100 മീറ്റര്‍ റിലേയില്‍ അയോഗ്യരായി. ഹീറ്റ്സില്‍ സീനിയര്‍ ആണ്, പെണ്, ജൂനിയര്‍ പെണ്, സബ്ജൂനിയര് ആണ് വിഭാഗങ്ങളിലാണ് കുട്ടികള്‍ക്ക് പിഴവു പറ്റിയത്. ഇതില്‍ സബ്ജൂനിയര് ആണ്‍കുട്ടികളില്‍ മൂന്നു ടീമുകള്‍ അയോഗ്യരായി. ബാറ്റണ്‍ കൈമാറുന്നതിന് നിശ്ചിത പരിധിയുണ്ട്. ഇതിനു പുറത്തായാല്‍ ആ ടീമിനെ അയോഗ്യരാക്കും സീനിയര്‍ ആണ്‍കുട്ടികളില്‍ കോഴിക്കോടാണ് ഇത്തരത്തില്‍ പുറത്തായത്. നാലാം ലാപ്പില്‍ പിഴവുപറ്റി. സീനിയര്‍ പെണ്‍കുട്ടികളില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ഇടുക്കി ഇതേ രീതിയില്‍ പുറത്തായി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് പുറത്തായി. സബ്ജൂനിയര് ആണ്‍കുട്ടികളില്‍ എറണാകുളം, മലപ്പുറം, പാലക്കാട് ടീമുകള്‍ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: