ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റ് ഏകദിന മത്സരങ്ങളിലെ ടീമിനെയാണ് പ്രഖ്യാപിച്ചത്.
ടെസ്റ്റ് ടീമിലാണ് ഫാസ്റ്റ് ബോളര്‍ സഹീര്‍ ഖാന് ഇടം കണ്ടെത്തിയിരിക്കുന്നത്. അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന്റെ അടിസ്ഥാനത്തില്‍ ഏവരും ഉറ്റു നോക്കിയിരുന്ന ഗൗതം ഗംഭീറിന് ടീമില്‍ സ്ഥാനം കണ്ടെത്താനായില്ല. ഗംഭീറിന്റെ കാര്യത്തില്‍ സിലക്ഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നു.
എന്നാല്‍ തിരഞ്ഞെടുക്കപ്പെടാതെ പോകുകയായിരുന്നു. അതിനിടെ അമ്പാട്ടി റായിഡുവിനെ ടെസ്റ്റ് ടിമിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. റായിഡുവിന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരമായിരിക്കും ഇത്. ഓസ്ട്രേലിയക്കെതിരേയും വെസ്റ്റിന്‍ഡീസിനെതിരേയും നടത്തിയ ശരാശരി പ്രകടനത്തിന്റെ ബലത്തില്‍ യുവരാജ് സിംഗ് ഏകദിനത്തില്‍ തന്റെ സ്ഥാനം നിലനിര്‍ത്തി.
ടെസ്റ്റ്: ശിഖര്‍ ധവാന്, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ, എം എസ് ധോണി, ആര് അശ്വിന്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, സഹീര്‍ ഖാന്, അമ്പാട്ടി റായിഡു, ഉമേഷ് യാദവ്, വൃദ്ധിമാന്‍ സാഹാ, ഇഷാന്ത് ശര്‍മ്മ, പ്രഗ്യാന്‍ ഓജ, രവീന്ദ്ര ജഡേജ
ഏകദിനം: എം എസ് ധോണി, ശിഖര്‍ ധവാന്, സുരേഷ് റെയ്ന, യുവരാജ് സിംഗ്, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ, ആര് അശ്വിന്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അമ്പാട്ടി റായിഡു, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ, മോഹിത്ത് ശര്‍മ്മ, അമിത് മിശ്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക: