മുളയം പമ്പ്‌ ഹൗസ്‌ നവീകരിക്കണം

Sunday 21 August 2011 10:29 pm IST

തൃശൂര്‍ : മുളയം പമ്പ്‌ ഹൗസ്‌ നവീകരിക്കണമെന്നാവശ്യപ്പെട്ട്‌ കര്‍മ്മസമിതി വീണ്ടും സമരത്തിലേക്ക്‌. കോര്‍പ്പറേഷന്‍ 73 ലക്ഷത്തോളം രൂപ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. പുതിയ മോട്ടോറുകള്‍ സ്ഥാപിച്ച്‌ ടാങ്കറുകള്‍ ശുദ്ധീകരിക്കണമെന്നാണ്‌ ആവശ്യം . ഇത്‌ സംബന്ധിച്ച്‌ ആഗസ്ത്‌ 16 ന്‌ ചര്‍ച്ച നടത്താമെന്ന്‌ ഉറപ്പ്‌ നല്‍കിയിരുന്നെങ്കിലും അത്‌ നടന്നില്ല. പ്രശ്ന പരിഹാരത്തിനായി എം.എല്‍.എമാര്‍ ഇടപെടമമെന്നും കര്‍മ്മസമിതി ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ചെമ്പൂക്കാവ്‌ വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ നിരാഹാര സമരമുള്‍പ്പെടേയുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ കര്‍മ്മ സമിതി അറിയിച്ചു.