വീഥികള്‍ ഗോകുലങ്ങളായി പുണ്യം നിറഞ്ഞ്‌ ശോഭായാത്രകള്‍

Sunday 21 August 2011 10:32 pm IST

തൃശൂര്‍ : വീഥികള്‍ ഗോകുലങ്ങളായി പുണ്യം നിറഞ്ഞ്‌ ശോഭായാത്രകള്‍. ശ്രീകൃഷ്ണജയന്തി ദിനമായ ഇന്നലെ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ശോഭായാത്രകള്‍ നടന്നു. കാല്‍ലക്ഷത്തിലധികം കുട്ടികള്‍ രാധാ-കൃഷ്ണ വേഷങ്ങളും മറ്റു പുരാണവേഷങ്ങളും ധരിച്ച്‌ വീഥികളില്‍ നിറഞ്ഞു. നഗരത്തില്‍ പ്രാന്തപ്രദേശങ്ങളില്‍ നിന്നെത്തിയ ശോഭായാത്രകള്‍ പാറമേക്കാവ്‌ ക്ഷേത്രസന്നിധിയില്‍ സംഗമിച്ച്‌ പ്രദക്ഷിണവഴിചുറ്റി നായ്ക്കനാലില്‍ സമാപിച്ചു.
പുരാണത്തിലെ കഥാപാത്രങ്ങളെ നിശ്ചലരൂപത്തില്‍ അവതരിപ്പിച്ച്‌ നഗരത്തിലെത്തിയ ശോഭായാത്രകള്‍ അനേകായിരങ്ങള്‍ക്ക്‌ നവ്യാനുഭവമായി. അച്ചന്‍ തേവര്‍, കീരംകുളങ്ങര, നെട്ടിശ്ശേരി, മുക്കാട്ടുകര, നല്ലങ്കര, രാജര്‍ഷി, കിഴക്കുംപാട്ടുകര, ചേലക്കോട്ടുകര, വളര്‍ക്കാവ്‌, നെല്ലിക്കുന്ന്‌, അഞ്ചേരി, വെളിയന്നൂര്‍, പൂങ്കുന്നം, കാനാട്ടുകര, കുട്ടനെല്ലൂര്‍, അയ്യന്തോള്‍, പുതൂര്‍ക്കര, തെഞ്ചിത്തുകാവ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകളാണ്‌ നഗരത്തിലെത്തിയത്‌. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ കെ.എസ്‌.നാരായണന്‍, സംഘാടകസമിതി അദ്ധ്യക്ഷന്‍ കെ.മുരളീധരന്‍, എന്‍.കെ.ജയചന്ദ്രന്‍, ജി.മഹാദേവന്‍, വി.എന്‍.ഹരി, ജി.നാരായണന്‍, ബി.ആര്‍.ബാലരാമന്‍, പി.പി.ഗോപാലകൃഷ്ണന്‍, അഡ്വ. ബി.ഗോപാലകൃഷ്ണന്‍, അഡ്വ. രവികുമാര്‍ ഉപ്പത്ത്‌, വേണാട്‌ വാസുദേവന്‍, സുരേഷ്‌, എ.സി.കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയില്‍ ഗുരുവായൂരിന്‌ പുറമെ കുന്നംകുളം, തൃപ്രയാര്‍, വാടാനപ്പിള്ളി, ചാവക്കാട്‌, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ചേലക്കര, പഴയന്നൂര്‍, വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ മഹാശോഭായാത്രകള്‍ നടന്നു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ വിവിധ സ്ഥലങ്ങളില്‍ ഉറിയടി, സാംസ്കാരിക സമ്മേളനം, കഥാകഥനം, എന്നിവയും ഉണ്ടായിരുന്നു.
ഗുരുവായൂരില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുല്ലത്തറ, പെരുന്തട്ട, ചാമുണ്ഡേശ്വരി, മമ്മിയൂര്‍, പാര്‍ത്ഥസാരഥി, പാലുവായ്‌, പേരകം, തമ്പുരാന്‍പടി, നെന്മിനി, തൈക്കാട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സംഗമിച്ച്‌ മഹാശോഭായാത്രയായി മഞ്ജുളാല്‍ പരിസരം വഴി ക്ഷേത്രപരിസരത്ത്‌ സമാപിച്ചു.
തൃപ്രയാര്‍ : നാട്ടിക, വലപ്പാട്‌, തൃപ്രയാര്‍ കിഴക്കെ നട പൈനൂര്‍, വലപ്പാട്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ വൈകീട്ട്‌ 4മണിക്ക്‌ ആരംഭിച്ച്‌ തൃപ്രയാര്‍ സെന്ററില്‍ സംഗമിച്ച്‌ മഹാശോഭായാത്രയായി തൃപ്രയാര്‍ ക്ഷേത്രത്തില്‍ സമാപിച്ചു. പൈനൂര്‍ ശ്രീദുര്‍ഗാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയില്‍ പഞ്ചവാദ്യം, നിശ്ചലദൃശ്യങ്ങള്‍, രാധാകൃഷ്ണന്മാരുടെ വേഷം, ഭജന, എന്നിവ അകമ്പടിയായി.
വടക്കാഞ്ചേരി : ബാലഗോകുലം പുന്നംപുറമ്പ്‌ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്രകള്‍ വിരുപ്പാക്ക, വാഴാനി, മണലിത്തറ, മലാക്ക, കരുമത്ര, പുന്നംപറമ്പ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ വിരുപ്പാക്ക വാസുപുരം ക്ഷേത്രത്തില്‍ സംഗമിച്ച്‌ മലാക്കയില്‍ സമാപിച്ചു. ശ്രീദാസ്‌ വിളംബത്ത്‌ രഞ്ജിത്ത്‌, സുധന്‍, കെ.സുരേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
ചാലക്കുടി : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലുമായി മുപ്പതോളം ശോഭായാത്രകള്‍ നടന്നു. ശോഭായാത്രക്ക്‌ പുറമേ, ഗോപൂജ സാംസ്കാരിക സമ്മേളനം, ഉറിയടി, ശ്രീകൃഷ്ണ കഥാപ്രവചനം, ഭജന, അദ്ധ്യാത്മപ്രഭാഷണം, പ്രസാദവിതരണം തുടങ്ങിയവ നടക്കും. ചാലക്കുടി ടൗണില്‍ നടക്കുന്ന മഹാശോഭായാത്ര കൂടപ്പുഴയില്‍ നിന്ന്‌ ആരംഭിച്ചു. ഗായകന്‍ മധുബാലകൃഷ്ണന്‍ ശോഭായാത്ര ഉദ്ഘാടനം ചെയ്തു. പത്ത്‌ സ്ഥലത്തുനിന്ന്‌ വരുന്ന ശോഭായാത്രകള്‍ ഇവിടെ സംഗമിച്ച്‌ നോര്‍ത്ത്‌ ജംഗ്ഷന്‍, സൗത്ത്‌ ജംഗ്ഷന്‍ വഴി ശോഭായാത്ര മരത്തോമ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിച്ചു. ഉച്ചതിരിഞ്ഞ്‌ 3ന്‌ മുരിങ്ങൂര്‍ ശ്രീരാമേശ്വരക്ഷേത്രത്തില്‍ നിന്ന്‌ ആരംഭിച്ച ശോഭായാത്ര രാജന്‍ കോഴിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആറ്റപ്പാടം രുധിരമാല ഭഗവതിക്ഷേത്രം, പാലക്കല്‍ ഭഗവതിക്ഷേത്രം, ശ്രീകുമാരമല്ലഞ്ചിസുബ്രഹ്മണ്യക്ഷേത്രം, ചിനിക്കല്‍ ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച്‌ ശ്രീനരസിംഹമൂര്‍ത്തിക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന്‌ സമ്മാനദാനം, പ്രസാദവിതരണം എന്നിവ നടന്നു. വഴിച്ചാല്‍ ഭദ്രകാളിക്ഷേത്രത്തില്‍ നിന്ന്‌ ആരംഭിച്ച ശോഭായാത്ര ചെറ്റാരിക്കല്‍ ക്ഷേത്രത്തില്‍ സമാപിച്ചു. തത്തമത്ത്‌ ക്ഷേത്രത്തില്‍ നിന്ന്‌ ആരംഭിച്ച ശോഭായാത്ര തിരുനാരായണപുരം ക്ഷേത്രത്തില്‍ സമാപിച്ചു. ചിറങ്ങര മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നാരംഭിച്ച്‌ ശോഭായാത്ര ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു. വാളൂര്‍, കാതിക്കുടം, അന്നനാട്‌, വ്യാസനഗര്‍, കാലടി, അടിച്ചിലി, കുന്നപ്പിള്ളി, പുലാനി, പൊരുന്നംകുന്ന്‌, ആണിക്കുളങ്ങര, വിശ്വനാഥപുരം, പാലപ്പെട്ടി, താഴെക്കാട്‌ എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടന്നു. എലിഞ്ഞിപ്ര ഉണ്ണിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര എലിഞ്ഞിപ്ര ജംഗ്ഷന്‍ വഴി ശ്രീകോതേശ്വരം ക്ഷേത്രത്തില്‍ സമാപിച്ചു. കുറ്റിച്ചിറ ചെമ്പന്‍കുന്ന്‌, അതിരപ്പിള്ളി എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പത്തു കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ നഗരത്തില്‍ സംഗമിച്ച്‌ മഹാശോഭായാത്രയായി കൂടല്‍മാണിക്യ ക്ഷേത്രത്തിന്‌ മുന്നില്‍ സമാപിച്ചു. തുടര്‍ന്ന്‌ പ്രസാദ വിതരണം നടന്നു. ആര്‍എസ്‌എസ്‌ ഇരിങ്ങാലക്കുട ജില്ലാപ്രചാരക്‌ പി.എ.സന്തോഷ്‌, ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡണ്ട്‌ രമേശ്‌ കൂട്ടാല, കൗണ്‍സിലര്‍ രാജി സുരേഷ്‌, ശിവപ്രസാദ്‌, ആര്‍എസ്‌എസ്‌ നഗര്‍ കാര്യവാഹ്‌ എംയു മനോജ്‌, ബിജെപി ടൗണ്‍ പ്രസിഡണ്ട്‌ വിജയന്‍,ഷൈജു വി.എസ്‌, പി.ആര്‍.അനീഷ്‌, ദാസന്‍ വെട്ടത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കി.
കൊടകര:ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ വിവിധബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ കൊടകരയില്‍ മഹാശോഭായാത്ര നടന്നു.ഉളുംമ്പത്തുംകുന്ന്‌,പൂനിലാര്‍ക്കാവ്‌,അഴകം,കണ്ടംകുളങ്ങര,ചെറുവത്തൂര്‍,ചെറുകുന്ന്‌,പേരാമ്പ്ര,പുത്തുകാവ്‌ എന്നിവിടങ്ങളില്‍ നിന്നും ശോഭായാത്രകള്‍ പുറപ്പെട്ട്‌ ഗാന്ധിനഗറില്‍ സംഗമിച്ചു.തുടര്‍ന്ന്‌ ടൗണ്‍ ചുറ്റി പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.ഉണ്ണിക്കണ്ണന്റേയും കുചേലന്റേയും ഗോപികമാരുടേയും വേഷധാരികളായ കുരുന്നുകള്‍ വാദ്യഘോഷത്തിന്റേയും നിശ്ചലദൃശ്യങ്ങളുടേയും അകമ്പടിയോടെ ശോഭായാത്രകളില്‍ അണിനിരന്നു. ക്ഷേത്രത്തില്‍ പ്രസാദവിതരണവും ഉണ്ടായി.
മറ്റത്തൂര്‍ കടശപുരം ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര തൃക്കണ്ണപുരം ക്ഷേത്രനടയിലെത്തിയ ശേഷം പടിഞ്ഞാറ്റുമുറി മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.
കോടാലി: കോടാലി മേഖലയിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ഇതോടനുബന്ധിച്ച്‌ മുരിക്കുങ്ങല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രം , കിഴക്കേകോടാലി രുധിരമാല �ഭഗവതി ക്ഷേത്രം, കടമ്പോട്‌ �ദ്രകാളി ക്ഷേത്രം, കോടാലി ഭഗവതി ക്ഷേത്രം, കൊരേച്ചാല്‍ ഭഗവതി ക്ഷേത്രം, ഒമ്പതുങ്ങല്‍ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നു പുറപ്പെട്ട ശോഭായാത്രകള്‍ കോടാലിയില്‍ സംഗമിച്ച്‌ മഹാശോഭായാത്രയായി എടയാറ്റ്‌ ക്ഷേത്രത്തില്‍ സമാപിച്ചു.
വെള്ളാംങ്ങല്ലൂര്‍ : കോണത്തുകുന്ന്‌ മേഖലയില്‍പെട്ട പൈങ്ങോട്‌, ചമയനഗര്‍, കടലായി, കാരുമാത്ര, കണ്ണിക്കുളങ്ങര, മനക്കലപ്പടി, തെക്കുംകര എന്നീ കേന്ദ്രങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കോണത്തുകുന്ന്‌ ജംഗ്ഷനില്‍ കേന്ദ്രീകരിച്ച്‌ മഹാശോഭായാത്രയായി തെക്കുംകര ആലുക്കത്തറ മുത്തിക്ഷേത്രത്തില്‍ സമാപിച്ചു. പ്രഭാഷണം, പ്രസാദ വിതരണം, ഭജന എന്നിവയും ഉണ്ടായിരുന്നു. ഉണ്ണികണ്ണന്മാര്‍, ഗോപുകമാര്‍, കുതിരപ്പുറത്ത്‌ നായാട്ടിനു പോകുന്ന ശ്രീകൃഷ്ണന്‍, ഗുരുവായൂരപ്പന്‍ എന്നിവ ശോഭായാത്രക്ക്‌ മാറ്റുകൂട്ടി.
വെള്ളാംങ്ങല്ലൂര്‍ മേഖലയില്‍ അഞ്ച്‌ കേന്ദ്രങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ വെള്ളാംങ്ങല്ലൂര്‍ ജംഗ്ഷനില്‍ കേന്ദ്രീകരിച്ച ശേഷം വെള്ളാംങ്ങല്ലൂര്‍ ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിച്ചു. ബ്രാലം മേഖലയിലെ ആറ്‌ കേന്ദ്രങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ബ്രാലം സെന്ററില്‍ കേന്ദ്രീകരിച്ച ശേഷം ബ്രാലം അയ്യപ്പ ക്ഷേത്രത്തില്‍ സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.