കൊച്ചി: പ്രകടനപരതയുടെ കാര്യത്തില്‍ ആരും മോശമായില്ലെന്ന് ഇന്ത്യയുടെ അഭിമാന താരവും ഒളിമ്പ്യനുമായ പി.ടി. ഉഷ. 800 മീറ്ററില്‍ ഉശിരന്‍ പോരാട്ടമാണ് നടന്നതെന്നും അവര്‍ വിലയിരുത്തി.
പെണ്‍കുട്ടികളില്‍ ജെസിയും തെരേസ ജോസഫും തമ്മിലുള്ള മത്സരം എടുത്തുപറയേണ്ടതാണ്. ജെസിക്ക് ദേശീയ റെക്കോര്‍ഡ് മറികടക്കാനും കഴിഞ്ഞു. ആണ്‍കുട്ടികളുടെ 800 മീറ്ററിലും വാശിക്കു കുറവുണ്ടായില്ല. തിരുവനന്തപുരം സായിയുടെ ട്വിങ്കിള്‍ ടോമി മികച്ച നിലയില്‍ ഫിനിഷ് ചെയ്തു. ചൊവ്വാഴ്ച്ചത്തെ 200 മീറ്റര്‍ മത്സരങ്ങളും എന്നും ഓര്‍മയില്‍ തങ്ങും.
ഇത്തവണത്തെ മത്സര ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ ആരെയും തള്ളിക്കളയാനാവില്ല. ചെറിയ വ്യത്യാസത്തിനാണ് പലരും പിന്നിലായത്. ഭാവിയുള്ള നിരവധി താരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇതിനിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യവുമുണ്ട്. കുട്ടികളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കരുത്. കൂടുതല്‍ സ്കൂളുകളും കുട്ടികളും ഉദയംചെയ്യുന്നത് ഏറെ ഗുണം ചെയ്യും. മേളയിലെ കണ്ടെത്തലുകളെ ഈ രംഗത്ത് നിലനിര്‍ത്താനും മികച്ച പരിശീലനം നല്‍കാനും സൗകര്യമൊരുക്കണമെന്നും ഉഷ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: