കോഴിക്കോട്‌ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ മരിച്ച നിലയില്‍

Monday 22 August 2011 11:41 am IST

കോഴിക്കോട്‌: കോഴിക്കോട്‌ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ പി.കെ.അനിലിനെ (52) തന്റെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ 7.30നാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടുമാസം മുമ്പാണ് കോട്ടയം സ്വദേശിയായ അനില്‍ കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. നേരത്തെ തിരുവനന്തപുരത്ത് റെയില്‍വെയിലായിരുന്നു.