യു.ഡി.എഫ് സര്‍ക്കാരിന് ഖനന ഇടപാടില്‍ ബന്ധമില്ല: ഇ.ടി മുഹമ്മദ് ബഷീര്‍

Thursday 28 November 2013 12:21 pm IST

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന് ചക്കിട്ടപാറ ഖനന ഇടപാടുമായി ബന്ധമില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍. സര്‍വെ അനുമതി നീട്ടിയത് സാധാരണ നടപടിയാണ്. എന്നാല്‍ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 24 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കുകയും ചെയതിരുന്നു. ഇതിനിടെ ചക്കിട്ടപാറയില്‍ മുതുകാട് പഞ്ചായത്തിലെ അങ്ങാടിയില്‍ യു.ഡി.എഫ് പഞ്ചായത്തംഗത്തിന്റെ ഓഫീസിനുനേരെ ആക്രമണമുണ്ടായതായി പരാതി. ഫയലുകള്‍ തട്ടിക്കൊണ്ടുപോയതായും പരാതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.