എളമരം കരീമുമായി ചര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Thursday 28 November 2013 3:55 pm IST

കോഴിക്കോട്: ഭൂമി തട്ടിപ്പിനിരയായവര്‍ മുന്‍മന്ത്രി എളമരം കരീമിനെയും തിരുവമ്പാടി മുന്‍ എം.എല്‍.എ ജോര്‍ജ് എം.തോമസിനെയും കണ്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. തട്ടിപ്പിനിരയായവര്‍ രണ്ടു പേരുമായി കരീമിന്റെ വീട്ടിലും തിരുവമ്പാടിയിലെ പാര്‍ട്ടി ഓഫീസിലും ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സി.പി.എം അംഗങ്ങളായ പരാതിക്കാരായിരുന്നു ഇരുവരുമായും ചര്‍ച്ച നടത്താനെത്തിയത്. കരീമിന്റെ ബന്ധുവായ നൗഷാദാണ് ഭൂമിയിടപാട് നടത്തിയതെന്നും ഇക്കാര്യത്തില്‍ ഇടപെടണമെന്നും പരാതിക്കാര്‍ കരീമിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പറഞ്ഞ് തന്റെ അടുത്തേക്കുവരണ്ടെന്നായിരുന്നു കരീമിന്റെ മറുപടി. പരാതിക്കാരോടു സി.പി.എം ജില്ലാ സെക്രട്ടറിയെ കാണാന്‍ കരീം നിര്‍ദേശിക്കുന്നുണ്ട്. എളമരം കരീമിന്റെ ബന്ധു ടി.പി. നൗഷാദ് കോഴിക്കോടിന്റെ മലയോര മേഖലയില്‍ 55 ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്നായിരുന്നു പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.