തേജ്പാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

Thursday 28 November 2013 3:55 pm IST

ന്യൂദല്‍ഹി: തരുണ്‍ തേജ്പാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. ദല്‍ഹി ഹൈക്കോടതിയിലാണ് തരുണ്‍ തേജ്പാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത് . ഗോവ ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനു വേണ്ടിയാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. ഇന്നു മൂന്നുമണിക്കുള്ളില്‍ ഹാജരായില്ലെങ്കിള്‍ തേജ്പാലിനെതിരെ ജാമ്യമില്ലാ വാറണ്ടു പ്രഖ്യാപിച്ചിരിക്കുകയാണ് ഗോവ പൊലീസ് . ഈ സാഹചര്യത്തില്‍ തനിക്കു രണ്ടു ദിവസം കൂടി നീട്ടി നല്‍കണമെന്ന് തരുണ്‍ തേജ്പാല്‍ ഗോവ പൊലീസില്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തേജ്പാലിന്റെ പുതിയ നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.