കവര്‍ച്ച: തമിഴ് സ്ത്രീകള്‍ പിടിയില്‍

Thursday 28 November 2013 9:44 pm IST

ആലുവ: പട്ടാപകല്‍ കവര്‍ച്ച നടത്തിയ തമിഴ്‌ നാട്‌ സ്വാദേശികളായ സ്ത്രീകള്‍ ആലുവാ പോലീസിന്റെ പിടിയില്‍. മന്ത്രക്കല്‍ രാധാകൃഷ്ണന്റെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. വീട്ടുടമസ്ഥന്‍ പുറത്ത്‌ പോയിരിക്കുന്ന സമയം പകല്‍ 12 മണിയോടെയാണ്‌ ആക്രിപെറുക്കല്‍ എന്ന വ്യാചേന സ്ത്രീകള്‍ സ്ഥലത്ത്‌ വന്നത്‌. വീടിന്റെ ജനല്‍പൊട്ടിച്ച്‌ അകത്ത്‌ കടന്ന്‌ വീട്ടില്‍ ഇളക്കിവച്ചിരുന്ന 2 സിലിങ്ങ്‌ ഫാന്‍, ടേബിള്‍ ഫാന്‍, വാട്ടര്‍മീറ്റര്‍ എന്നിവ മോഷണം നടത്തിയത്‌. സ്ത്രീകള്‍ അകത്ത്‌ കയറുന്നത്‌ ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം ആലുവ ഡിവൈഎസ്പി സനല്‍കുമാറിനെ അറിയിച്ചു. പോലീസ്‌ എത്തിയപ്പോള്‍ മോഷ്ടാക്കള്‍ മോഷണം നടത്തി മടങ്ങാന്‍ തുടങ്ങുകയായിരുന്നു. ശാന്തി, ചക്കര, ലക്ഷ്മി എന്നിവരാണ്‌ പിടിയിലായത്‌. ഇവര്‍ മധുരസ്വദേശികളാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.