കോഴിക്കോട്: 57-ാമത് സംസ്ഥാന സ്കൂള്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്ന് സമാപിക്കും. ഇന്നലെ നടന്ന ക്രിക്കറ്റ് ജൂനിയര്‍ വിഭാഗത്തില്‍ പാലക്കാട് ജേതാക്കളായി. തിരുവനന്തപുരത്തിനാണ് രണ്ടാംസ്ഥാനം. സീനിയര്വിഭാഗത്തില്കോട്ടയം ജേതാക്കളായി. തൃശൂരിനാണ് രണ്ടാംസ്ഥാനം. ലോണ്‍ ടെന്നീസ് സീനിയര്‍ ബോയ്സില് തിരുവനന്തപുരം വിജയികളായപ്പോള്‍ എറണാകുളം രണ്ടാംസ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ഒന്നാംസ്ഥാനവും തിരുവനന്തപുരം രണ്ടാംസ്ഥാനവും നേടി. സീനിയര്‍ ബോയ്സ് വിഭാഗത്തിലും ഗേള്‍സ് വിഭാഗത്തിലും തിരുവനന്തപുരം ജേതാക്കളായി. വോളിബാളില്‍ ജൂനിയര്ബോയ്സില് എറണാകുളം ചാമ്പ്യന്മാരായി. തൃശൂരിനാണ് രണ്ടാംസ്ഥാനം.
ഗേള്‍സ് വിഭാഗത്തില്‍ കോഴിക്കോട് ജേതാക്കളായി. വയനാടിനാണ് രണ്ടാംസ്ഥാനം. സീനിയര്‍ ബോയ്സില് തൃശൂര്‍ ജേതാക്കളായി. പാലക്കാടിനാണ് രണ്ടാംസ്ഥാനം. ഗേള്‍സില്‍ കണ്ണൂരിനാണ് ഒന്നാംസ്ഥാനം. വയനാടിനാണ് രണ്ടാംസ്ഥാനം. ചെസ് ജൂനിയര്‍ ബോയ്സില് കാസര്‍കോഡിന്റെ ജയകൃഷ്ണന് ജേതാവായി. വയനാടിന്റെ ആഷിഷ് തോമസ് അലക്സ് രണ്ടാംസ്ഥാനം നേടി. ഗേള്‍സില്‍ ഹില്‍മി പര്വീന് എറണാകുളം ജേതാവായി. കോഴിക്കോടിന്റെ ഭാഗ്യ ജയേഷിനാണ് രണ്ടാംസ്ഥാനം. ചെസ് സീനിയര്‍ വിഭാഗത്തില്‍ എറണാകുളത്തിന്റെ എം.അഭിജിത്ത് ജേതാവായി. കോഴിക്കോടിന്റെ മനുവിനാണ് രണ്ടാംസ്ഥാനം. ഗേള്‍സ് വിഭാഗത്തില്‍ സിഎച്ച് മേഘ്നയ്ക്കാണ് ഒന്നാംസ്ഥാനം. കൊല്ലത്തിന്റെ ആര്‍ദ്ര വി എച്ചിനാണ് രണ്ടാംസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: