പത്തനംതിട്ടയില്‍ രണ്ടു കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു

Monday 22 August 2011 12:43 pm IST

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ലോക്കല്‍ കുത്തിത്തുറന്ന് മോഷണം നടന്നു. രണ്ട് കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണ്ണം മോഷണം പോയി. രാവിലെ ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബാങ്കിന്റെ പുറകുവശത്തുള്ള ജനല്‍ ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് അറുത്തു മാറ്റിയ ശേഷം മോഷ്ടാക്കള്‍ അകത്ത് കടക്കുകയായിരുന്നു. സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സ്വര്‍ണ്ണവും മോഷ്ടാക്കള്‍ അപഹരിച്ചുവെന്നാണ് സൂചന. പണവും നഷ്ടപ്പെട്ടിട്ടുണ്ട്. പന്തളം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.