ആനകളുടെ തലപ്പൊക്ക മത്സരം നിരോധിക്കാന്‍ ശുപാര്‍ശ

Friday 29 November 2013 9:25 pm IST

കൊച്ചി: ജില്ലയില്‍ ആനകളുടെ തലപ്പൊക്ക മത്സരം കര്‍ശനമായി നിരോധിക്കാന്‍ ശുപാര്‍ശ. ഉത്സവത്തിനും മറ്റ്‌ പൊതുപരിപാടികള്‍ക്കും ആനകളെ എഴുന്നള്ളിപ്പിക്കുമ്പോള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുന്നെ്‌ ഉറപ്പു വരുത്താന്‍ ജില്ലാതലത്തില്‍ രൂപീകരിച്ച മോണിറ്ററിംഗ്‌ കമ്മിറ്റിയാണ്‌ ഇതു സംബന്ധിച്ച്‌ ജില്ല കളക്്ടര്‍ക്ക്‌ ശുപാര്‍ശ നല്‍കിയത്‌. നീളമുള്ള കമ്പു കൊ്‌ ആനകളുടെ തല പൊക്കി നിര്‍ത്തിയുള്ള മത്സരം മൃഗീയമാണെന്ന പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ നാട്ടാനപരിപാലന ചട്ടം പ്രകാരം ഇത്തരം മത്സരങ്ങള്‍ നിരോധിക്കാന്‍ മോണിറ്ററിങ്‌ കമ്മിറ്റി ശുപാര്‍ശ ചെയ്തത്‌. നിലവിലുള്ള പൂരങ്ങളിലല്ലാതെ പുതുതായി സംഘടിപ്പിക്കുന്ന പൂരങ്ങളില്‍ ആനകളെ ഉപയോഗിക്കാന്‍ അനുമതി നല്‍കേന്‍ന്മ്‌ മോണിറ്ററിങ്‌ കമ്മിറ്റി തീരുമാനിച്ചു.
ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ ആനകള്‍ ഇടഞ്ഞുാ‍കുന്ന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ എഴുന്നള്ളിക്കുന്ന നിലവിലുള്ള പൂരങ്ങളില്‍ ആനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല. ഉത്സവത്തിനെത്തിക്കുന്ന ആനകള്‍ക്ക്‌ മൈക്രോചിപ്പും ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്‌. ഉത്സവങ്ങളില്‍ ആന മൂലം ഉാ‍കാനിടയുള്ള നാശനഷ്ടങ്ങള്‍ക്ക്‌ 72 മണിക്കൂര്‍ സമയത്തേക്ക്‌ 25 ലക്ഷം രൂപയ്ക്കെങ്കിലും ഉത്സവകമ്മറ്റികള്‍ ഇന്‍ഷുറന്‍സ്‌ എടുത്തിരിക്കണമെന്നും യോഗം നിേ‍ര്‍ദശിച്ചു. പാപ്പാന്‍മാര്‍ മദ്യം ഉപയോഗിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താനായി മണിക്കൂറുകള്‍ ഇടവിട്ട്‌ ബ്രീത്ത്‌ അനലൈസര്‍ ഉപയോഗിച്ച്‌ പരിശോധിക്കും. ഇത്തരത്തില്‍ മദ്യം ഉപയോഗിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ പാപ്പാന്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ഡേറ്റാ ബുക്കിന്റെ പകര്‍പ്പ്‌ വനം, റവന്യൂ, പോലീസ്‌ വകുപ്പ്‌ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക്‌ വിധേയമാക്കണം. പകല്‍ 11നും 3.30നും ഇടയില്‍ ആനകളെ എഴുന്നള്ളിക്കാന്‍ അനുവാദം നല്‍കില്ല. ആചാരപരമായും ഒഴിച്ചുകൂടാന്‍ കഴിയാത്ത സാഹചര്യത്തിലും കളക്ടറുടെ അനുമതിയോടെ മാത്രം എഴുന്നള്ളിക്കാവുന്നതാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ തണല്‍ ലഭിക്കുന്ന പന്തല്‍ കെട്ടേതും ആനയ്ക്കുള്ള ഭക്ഷണവും വെള്ളവും ഉറപ്പു വരുത്തുകയും വേണം. ഒരു ദിവസം ആറു മണിക്കൂറില്‍ കൂടുതല്‍ സമയം ആനകളെ തുടര്‍ച്ചയായി എഴുന്നള്ളിക്കാന്‍ അനുവദിക്കില്ല. അല്ലെങ്കില്‍ പരമാവധി ഒരു ദിവസം ഋ പ്രാവശ്യങ്ങളിലായി നാലു മണിക്കൂര്‍ വീതം എഴുന്നള്ളിക്കാം. ഈ സമയത്തില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിപ്പിക്കണമെങ്കില്‍ മറ്റൊരാനയെക്കൂടി ഉപയോഗിക്കേതാണ്‌. രാത്രി എഴുന്നള്ളിപ്പിച്ച ആനയെ പൈറ്റ്‌ ദിവസം പകല്‍ വീു‍ം എഴുന്നള്ളിപ്പിന്‌ ഉപയോഗിക്കരുത്‌. എഴുന്നള്ളിപ്പിന്‌ മുന്‍പും പിന്‍പും തീറ്റയും വെള്ളവും ആനകള്‍ക്ക്‌ നല്‍കിയിട്ടുന്നെ്‌ സംഘാടകര്‍ ഉറപ്പു വരുത്തണം.
ജനങ്ങള്‍ ആനകളുടെ അരികില്‍ നിന്നും മൂന്ന്‌ മീറ്ററെങ്കിലും അകലം പാലിച്ചിരിക്കണം. മൂന്ന്‌ ആനകളില്‍ കൂടുതല്‍ ഒരേ സമയം ക്ഷേത്രങ്ങളിലേക്ക്‌ പ്രവേശിപ്പിക്കരുത്‌. പാപ്പാന്‍മാരല്ലാതെ മറ്റാരും ആനകളെ സ്പര്‍ശിക്കരുത്‌. അടുത്തമാസം നടക്കുന്ന കമ്മിറ്റിയില്‍ ഓരോ അമ്പലത്തിലും എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണവും, ക്ഷേത്രത്തില്‍ ജനങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തെ വിസ്തീര്‍ണ്ണവും കളക്ടര്‍ക്കു സമര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കും. ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങള്‍ പ്രത്യേകമായി വീഡിയോയില്‍ പകര്‍ത്തണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. ആനകളുടെ ഇടച്ചങ്ങലയും മുട്ടു ചങ്ങലയും കൂടാതെ എഴുന്നുള്ളിപ്പിന്‌ നിര്‍ത്താന്‍ അനുവദിക്കില്ല. നാട്ടാന പരിപാലന ചട്ടപ്രകാരം ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി 25 വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആനയോട്ടം പോലുള്ള ചടങ്ങുകള്‍ക്ക്‌ ആനകളെ ഉപയോഗിച്ചിരുന്ന സ്ഥലങ്ങളിലല്ലാതെ ഇത്തരം ചടങ്ങുകള്‍ നടത്തുവാന്‍ അനുവദിക്കില്ല. യോഗത്തില്‍ അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ്‌ ബി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ ഫിനാന്‍സ്‌ ഓഫീസര്‍ എം.ജെ പ്രിന്‍സ്‌, എസ്‌.പി.സി.എ ഇന്‍സ്പെക്ടര്‍ കെ.കെ ജോസഫ്‌, എസ്‌.പി.സി.എ പ്രസിഡന്റ്‌ പി.കൃഷ്ണന്‍, എസ്‌.പി.സി.എ സെക്രട്ടറി ടി.കെ സജീവ്‌, പറവൂര്‍ തഹസില്‍ദാര്‍ കെ.കെ സിദ്ധാര്‍ത്ഥന്‍, കോതമംഗലം ഡിവിഷന്‍ റേഞ്ച്‌ ഓഫീസര്‍ പി.എം.പ്രഭു, മലയാറ്റൂര്‍ ഡിവിഷന്‍ എ.എം സോമന്‍, ഫെസ്റ്റിവല്‍ കോ ഓഡിനേഷന്‍ കമ്മറ്റി പ്രതിനിധി പി.ജി. ദിലീപ്‌ കുമാര്‍, കെ.കെ ശ്രീധരന്‍, കുന്നത്തുനാട്‌ തഹസില്‍ദാര്‍ വി.എസ്‌.അനി, കോതമംഗലം ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ഡി വിജയന്‍, ആലുവ താലൂക്ക്‌ ഓഫീസ്‌ ജൂനിയര്‍ സൂപൃ പി.കെ ബാബു, ദയ സംഘടന സെക്രട്ടറി പി.ബി രമേഷ്‌ കുമാര്‍, മൂവാറ്റുപുഴ തഹസില്‍ദാര്‍ എം.പി ജോസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.