നീ തണലാവുക

Saturday 30 November 2013 4:48 pm IST

എത്ര ദൂരം നടന്നു, നമുക്കിനി എത്ര കാതം നടക്കണം മക്കളെ തെല്ലുനേരമീപാദമിളയ്ക്കുവാനുള്ള മോഹങ്ങളെന്നേ വെടിഞ്ഞു ഞാന്‍ വൃദ്ധതയുടെ വൃഷ്ടി ദോഷങ്ങളില്‍ സ്തബ്ധ മാനസനല്ലഞ്ഞാനെങ്കിലും നൊമ്പരക്കാഴ്ചയോടൊത്തു പോകുവാ നായിടാത്ത ഹൃദന്തതാളങ്ങളെ ശാന്തമാക്കുവതെങ്ങനെ; സര്‍വവും നഷ്ടമാകും നടുക്കത്തിലാണച്ഛന്‍ ഭൂതവര്‍ത്തമാനങ്ങളും ഭാവിയും ഭീതിദായകമാകുമീയാത്രയില്‍ നാക്കിലില്ല നടത്തത്തിലില്ലേതു നോട്ടുമുണ്ടുസമാശ്വാസമാകുവാന്‍? ബന്ധുവില്ലപരസ്നേഹമില്ലകം നമ്മിലേക്കുചുരുങ്ങുമീ വേളയില്‍ മിച്ചമില്ല ശ്വസിക്കുവാന്‍ ദാഹത്തിനിറ്റു നീരില്ല മാറ്റിവെച്ചീടുവാന്‍ കൂട്ടിമുട്ടാത്തവാക്കും പ്രവൃത്തിയും ചീന്തിടുന്നു സനാതന ശ്രീമുഖം കൊന്നെടുത്ത ജനാധിപത്യത്തിന്റെ അസ്ഥിമാടത്തിലെത്തിനാം നില്‍ക്കവെ; ദ്രവ്യഹോമത്തിലെല്ലാം വിഷം ചേര്‍ത്ത്‌ വിന്യസിച്ച രോഗാതുരലോകത്തില്‍ വാക്കുവീണുമുറിഞ്ഞ വ്രണങ്ങളില്‍ ഈച്ച ഭക്ഷണം തേടുന്ന കാഴ്ചകള്‍ രക്തപങ്കിലമാകുന്നുരഥ്യകള്‍ അര്‍ത്ഥനീതികള്‍ സ്വാര്‍ത്ഥത്തിനാവുന്നു ചക്രമിന്നു തിരിഞ്ഞുകറങ്ങുന്നു വ്യര്‍ത്ഥമാവുന്നു നീതിത്തുലാസുകള്‍ മുള്ള്‌ കാലില്‍ തറച്ച സ്ത്രീ ശില്‍പ്പവും മര്‍ത്ത്യഹീനത തല്ലി തകര്‍ക്കുന്നു യാത്ര ദുര്‍ഘടമെങ്കിലും മക്കളെ പോകണം വഴിചെന്നുമുടും വരെ ഇന്നു ഞാന്‍ തണലായിരുന്നു നിന- ക്കൂവമായ തണലേകാന്‍ വളരണം പെണ്ണിനുള്ളില്‍ നിന്നെത്രയോതീഷ്ണമാം അഗ്നി ശുദ്ധികള്‍ക്കുത്തരം നേടിയോര്‍ ഒറ്റവ്യക്തിയായിത്തീരുവാനല്ല നിന്നച്ഛനെന്നും നിഴല്‍പോലെ നിന്നത്‌ ഒറ്റയല്ല, നീയെന്നും വെളിച്ചമായ്‌ നീങ്ങിയോര്‍ക്കൊത്തു കാലവും പോയില്ലോ? നീ തളിര്‍ക്കുക നീ മേഘമാവുക ഇരുളിലഗ്നിസ്ഫുലിംഗമായ്‌ പെയ്യുക ചിപ്പിയല്ല നീ ശംഖായി മാറുക അന്തമില്ലാക്കടലിരമ്പം കൊണ്ട്‌ കരള്‍ കടഞ്ഞുപലബ്ധിയായ്‌ തീരുക.

കരുമാടി ബാലകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.