യു.പിയില്‍ ട്രാക്ടര്‍ മറിഞ്ഞ് 41 മരണം

Monday 22 August 2011 2:57 pm IST

ബലിയ: ഉത്തര്‍പ്രദേശില്‍ ബലിയ ജില്ലയിലെ ഗവാവര്‍ ഗ്രാമത്തില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ്‌ 41 പേര്‍ മരിച്ചു. സതിമാതാ ക്ഷേത്രത്തില്‍ ദര്‍ശനത്തിന്‌ പോയ തീര്‍ത്ഥാടകരാണ്‌ അപകടത്തില്‍പ്പെട്ടത്‌. നാഗ്ര പ്രദേശത്ത്‌ വച്ച്‌ നിറയെ തീര്‍ത്ഥാടകരുമായി നീങ്ങിയ ട്രാക്ടര്‍ നിയന്ത്രണം വിട്ട്‌ വെള്ളം നിറഞ്ഞ കുഴിയിലേക്ക്‌ മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അപകട കാരണം വ്യക്തമല്ല.