വി.എസിനെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

Monday 22 August 2011 3:43 pm IST

ന്യൂദല്‍ഹി: ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കെതിരെ വി.എസ്‌ അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. വി.എസിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രിയും ചെന്നിത്തലയും രംഗത്തെത്തി. വി.എസ് നടത്തിയ പരാമര്‍ശങ്ങള്‍ ശരിയായില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.എസ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നു. അദ്ദേഹത്തെ ഉപദേശിക്കാന്‍ താന്‍ ആളെല്ലെന്നും ഉമ്മന്‍ചാണ്ടി ദല്‍ഹിയില്‍ പറഞ്ഞു. വി.എസിന്റെ ആരോപണങ്ങള്‍ പദവിക്ക്‌ യോജിച്ചതാണോയെന്ന്‌ അദ്ദേഹം തന്നെ വ്യക്തമാക്കണമെന്ന്‌ രമേശ്‌ ചെന്നിത്തലയും ആവശ്യപ്പെട്ടു. എന്നാല്‍ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി.എം. തോമസ്‌ ഐസക്‌ വി.എസിനെ ന്യായീകരിച്ച്‌ രംഗത്തെത്തി. രാജാവിനെതിരെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ സംസാരിച്ചത്‌ മഹാപാപമല്ലെന്ന്‌ തോമസ്‌ ഐസക്‌ പറഞ്ഞു. നാടുവാഴിത്തത്തിനെതിരെ പോരാടിയ പാരമ്പര്യമാണ്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനുള്ളത്‌. വി.എസ്‌ പറഞ്ഞത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്ന്‌ തോമസ്‌ ഐസക്‌ കോഴിക്കോട്ട്‌ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.