സോണിയാഗാന്ധിക്ക് 12,000 കോടി രൂപയുടെ സ്വത്ത്

Tuesday 3 December 2013 10:11 am IST

വാഷിംഗ്ടണ്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് 200 കോടി ഡോളറിന്റെ (12,000 കോടി രൂപ)ആസ്തി. പ്രമുഖ വെബ്സൈറ്റായ ഹഫിംഗ്‌ടണ്‍ പോസ്റ്റ് തയാറാക്കിയ പട്ടികയിലാണ് സോണിയയുടെ സ്വത്ത് വിവരമുള്ളത്. പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് സോണിയയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന് 2009ല്‍ സമര്‍പ്പിച്ച പട്ടിക പ്രകാരം സോണിയയുടെ സ്വത്തുകള്‍ 1.38 കോടി രൂപയുടേതാണ്. പ്രമുഖ ലോകനേതാക്കളുടെ സ്വത്തുവിവരത്തെക്കുറിച്ച് സ്വന്തമായി അന്വേഷണം നടത്തിയാണ് ഹഫിംഗ്ടണ്‍ പോസ്റ്റ് പട്ടിക തയാറാക്കിയിരിക്കുന്നത്. പട്ടികയനുസരിച്ച് ബ്രിട്ടീഷ് രാജ്ഞിയെക്കാള്‍ ധനികയാണ് സോണിയ. പതിനെട്ടാമതാണ് ബ്രിട്ടീഷ് രാജ്ഞിയുടെ സ്ഥാനം. രാജാക്കന്മാന്‍,​ റാണിമാര്‍,​ രാഷ്ട്രപതിമാര്‍,​ സുല്‍ത്താന്മാര്‍ എന്നിവരെയാണ് പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. കുറെയധികം പേര്‍ ദരിദ്രരാജ്യങ്ങളില്‍നിന്നുള്ളവരാണ്. കേന്ദ്രമന്ത്രി ശശി തരൂര്‍ ഹഫിംഗ്‌ടണ്‍ പോസ്റ്റില്‍ പംക്തിയെഴുത്തുകാരനാണ്. പട്ടികയിലെ ആദ്യ 12 പേരും അവരുടെ ആസ്തിവിവരങ്ങളും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍: 4,​000 കോടി ഡോള‍ര്‍ (ഏകദേശം രണ്ടര ലക്ഷം കോടി രൂപ)​ തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് 3000,​ ബ്രൂണെ സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കൈയ 2000,​ സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് 1800 കോടി യുഎഇ പ്രസിഡന്റ് ഖലീഫ ബില്‍ സയിദ് അല്‍ നഹിയാല്‍ 1500 കോടി ദുബായ് അമീര്‍ മുഹമ്മദ് ബില്‍ റഷീദ് അല്‍ മഖദൂം 1400 കോടി ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ 500 കോടി ലീഷന്‍സ്റ്റീന്‍ രാജകുമാരന്‍ ഹാന്‍സ് ആദം രണ്ടാമന്‍ 500 കോടി മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ 250 കോടി ചിലി പ്രസിഡന്റ് സെബാസ്‌റ്റ്യന്‍ പിനേര 250 കോടി ഖത്തര്‍ അമീര്‍ ഹമദ് ബിന്‍ ഖലീഫ് അല്‍ത്താണി 200 കോടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി 200 കോടി ഡോളര്‍ ( പന്തീരായിരം കോടിയില്‍ പരം രൂപ)​

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.