ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍

Monday 2 December 2013 10:03 pm IST

ജോഹന്നസ്ബര്‍ഗ്‌: സ്വന്തം മണ്ണിലെ വിജയപരമ്പരകള്‍ക്കൊടുവില്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ നായകത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ദക്ഷിണാഫ്രിക്കയില്‍ എത്തി. മൂന്ന്‌ ഏകദിനങ്ങളും രണ്ട്‌ ടെസ്റ്റുകളും ഒരു സന്നാഹ മത്സരവും അടങ്ങുന്നതണ്‌ പരമ്പര. ഏകദിന പരമ്പരയിലെ ആദ്യ മത്സരം അഞ്ചിന്‌ ആരംഭിക്കും.ി‍ എട്ടിന്‌ ഡര്‍ബനില്‍ രണ്ടാം മത്സരവും സെഞ്ചൂറിയനില്‍ 11ന്‌ മൂന്നാം ഏകദിനവും നടക്കും. 18 മുതല്‍ ജോഹന്നസ്ബര്‍ഗില്‍ ആദ്യ ടെസ്റ്റും 26 മുതല്‍ ഡര്‍ബനില്‍ രണ്ടാം ടെസ്റ്റും നടക്കും.
അതേസമയം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെയും ഉള്‍പ്പെടുത്തണമായിരുന്നെന്ന്‌ എം.എസ്‌ ധോണി പറഞ്ഞു. ഇന്ത്യന്‍ ടീമിലെ മൂന്നാം ഓപ്പണറുടെ സ്ഥാനത്തിന്‌ യോജിച്ചത്‌ ഗംഭീറാണെന്നും അദ്ദേഹത്തിന്റെ പരിചയ സമ്പത്ത്‌ ടീമിന്‌ ഗുണമാകുമായിരുന്നെന്നും ദക്ഷിണാഫ്രിക്കക്ക്‌ യാത്ര തിരിക്കും മുന്‍പ്‌ ധോണി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഇന്ത്യന്‍ ടീമിന്‌ കനത്ത വെല്ലുവിളിയാണെന്നും ധോണി പറഞ്ഞു. സച്ചിന്‌ പകരം നാലാം നമ്പറില്‍ ആര്‌ ബാറ്റ്‌ ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ടെസ്റ്റിന്‌ മുമ്പ്‌ ഏകദിനം കളിക്കുന്നത്‌ ടീമിന്‌ നല്ലതാണ്‌. ബാറ്റ്സ്മാന്‍മാര്‍ക്ക്‌ പിച്ചുമായി ഇണങ്ങുന്നതിന്‌ ഇത്‌ സഹായിക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.