ഇരിങ്ങാലക്കുട ആസ്ഥാനമായി ജില്ല രൂപീകരിക്കണം

Monday 22 August 2011 10:08 pm IST

ചാലക്കുടി : ഇരിങ്ങാലക്കുട ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന്‌ മുകുന്ദപുരം താലൂക്ക്‌ പ്രവാസി സഹകരണസംഘം മൂന്നാം വാര്‍ഷിക പൊതുയോഗം അധികൃതരോട്‌ ആവശ്യപ്പെട്ടു.ജില്ലയുടെ കിഴക്കേ അതിര്‍ത്തിയായ മലക്കപ്പാറയില്‍ നിന്ന്‌ ജില്ലാ ആസ്ഥാനമായ തൃശൂരില്‍ പോയി സര്‍ക്കാര്‍ കാര്യങ്ങളും മറ്റും ശരിയാക്കാന്‍ 120 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യണം. രണ്ട്‌ ദിവസം വേണം ഒരു പ്രാവശ്യം പോയി കാര്യങ്ങള്‍ ശരിയാക്കി വരുവാനായി. ആദിവാസികള്‍ അടക്കമുള്ള ജനങ്ങളുടെ ബുദ്ധിമുട്ടിന്‌ പരിഹാരം കാണാന്‍ പുതിയ ജില്ല രൂപീകരിച്ചാല്‍ സൗകര്യമായിരിക്കും. സംഘം പ്രസിഡണ്ട്‌ തോമസ്‌ കണിച്ചായി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ പോള്‍ പി. പറമ്പി യോഗം ഉദ്ഘാടനം ചെയ്തു. അലി വലിയകത്ത്‌ വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം നിര്‍വ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ലീന ഡേവീസ്‌, പി.എം.ജബ്ബാര്‍, സി.എ.കാസിം, എം.വി.കിട്ടുണ്ണി, പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.