ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: 215 പോയിന്റുമായി കേരളം കുതിക്കുന്നു

Monday 1 September 2014 9:54 pm IST

ബംഗളുരു: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ 215 പോയിന്റുമായി കേരളം മുന്നേറ്റം തുടരുന്നു. നൂറിനടുത്തുള്ള ഉത്തര്‍പ്രദേശും തമിഴ്‌നാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ സുജിത കെ.ആര്‍, അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ നീന കെ.ടി എന്നിവര്‍ സ്വര്‍ണം നേടി. പതിനെട്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ കേരളത്തിന് ഇരട്ടസ്വര്‍ണം ലഭിച്ചു. മൂന്ന് മീറ്റര്‍ ചാടി രേശ്മ രവീന്ദ്രനും ഷാനി ഷാജിയുമാണ് സ്വര്‍ണം പങ്കിട്ടത്. വൈകിട്ട് നടക്കുന്ന 100 മീറ്റര്‍ 400 മീറ്റര്‍ ഓട്ടത്തിലും കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.