മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

Monday 22 August 2011 11:17 pm IST

കോതമംഗലം: നിരവധി മോഷണക്കേസിലെ പ്രതിയായ പുലി അലിയാര്‍ എന്ന്‌ അറിയപ്പെടുന്ന അടിമാലി മച്ചിപ്ലാവ്‌ സ്വദേശി മെയ്ക്കല്‍ അലിയാര്‍ (30)നെ കോതമംഗലത്തെ ലോഡ്ജില്‍ ഉറങ്ങിക്കിടക്കുകയായിരുന്നയാളുടെ പണം മോഷ്ടിച്ചകേസിലാണ്‌ ഇയാള്‍ പിടിയിലായത്‌. വിവിധ കേസുകളില്‍ ജയില്‍ ശിക്ഷകഴിഞ്ഞ്‌ കഴിഞ്ഞ ദിവസമാണ്‌ മോചിതനായത്‌. വിവിധ പോലീസ്‌ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധികേസുകളുണ്ട്‌. കോതമംഗലം എസ്‌ഐഎച്ച്‌ സമീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.