ഭയം

Saturday 7 December 2013 7:32 pm IST

ഒരല്‍പ്പം കൂടുതല്‍ ധൈര്യമുള്ളവര്‍ മാത്രമേ ഈ സങ്കല്‍പ്പത്തെ സ്വീകരിക്കുന്നുള്ളൂ. താന്‍ ശരീരമാണ്‌ എന്ന്‌ വിശ്വസിക്കുന്ന വിഭ്രാന്തിയില്‍ നിന്നു തന്നെയാണ്‌ മരണത്തെപ്പറ്റിയുള്ള ഭയവും പിറവിയെടുക്കുന്നത്‌. ഈ ഭയത്തിന്‌ വിധേയരായിട്ടുള്ളവരാണ്‌ 'ആത്മാവ്‌ നശിക്കുന്നില്ല, അതനശ്വരമാണ്‌' എന്ന്‌ ജപിക്കാന്‍ തുടങ്ങുന്നത്‌. ഭയചകിതരും അശക്തരുമായവര്‍ ഈ രീതിയില്‍ അഭയംതേടുന്നു. എന്നാല്‍ ഈ രണ്ടു സങ്കല്‍പ്പങ്ങളും ഒരേ വിഭ്രാന്തിയില്‍ നിന്നാണുണ്ടായിവരുന്നത്‌. ഒരേ മായയുടെ രണ്ടു രൂപങ്ങളാണിവ. രണ്ടുതരത്തിലുള്ള ആളുകളുടെ വ്യത്യസ്ത പ്രതികരണങ്ങളുമാണ്‌. എന്നാല്‍, ഓര്‍മവയ്ക്കുക, രണ്ടു മിഥ്യാബോധങ്ങളും ഒന്നാണ്‌ ഒരേ വിഭ്രാന്തിയാണ്‌ ശക്തിയാര്‍ജിക്കുന്നത്‌. ഈ വിഭ്രാന്തിയെ യാതൊരുവിധത്തിലും പിന്‍താങ്ങുവാന്‍ ഞാനുദ്ദേശിക്കുന്നില്ല. - ഓഷോ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.