ബ്രഹ്മപുരം മാലിന്യപ്ലാന്റ്‌ കേടുപാട്‌ തീര്‍ത്ത്‌ ഉപയോഗിക്കും

Saturday 7 December 2013 9:06 pm IST

കൊച്ചി: ബ്രഹ്മപുരത്ത്‌ പുതിയ പ്ലാന്റ്‌ വരുന്നത്‌ വരെ നിലവിലെ മാലിന്യ സംസ്കരണ പ്ലാന്റ്‌ കേടുപാടുകള്‍ തീര്‍ത്ത്‌ ഉപയോഗിക്കുന്നതിന്‌ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ തീരുമാനമായി. ഇതുസംബന്ധിച്ച വിദഗ്ധ സമിതിയില്‍ ആരൊക്കെ വേണമെന്ന്‌ തീരുമാനിക്കാന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റിയെ മേയര്‍ ടോണി ചമ്മണി ചുമതലപ്പെടുത്തി. കൗണ്‍സിലര്‍ അഡ്വ.സുനില്‍ കുമാറാണ്‌ ബ്രഹ്മപുരം പ്ലാന്റിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക്‌ തുടക്കമിട്ടത്‌. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടാതെ കോര്‍പറേഷന്‍ ഭൂമിയില്‍ പ്ലാന്‍റുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കിറര്‍കോ എടുത്ത നടപടി ശരിയായില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള പ്ലാനൃ ഇടിഞ്ഞു വീഴാതെ നില്‍ക്കാന്‍ നടപടി എടുക്കണമെന്ന്‌ സ്‌ററാന്‍ഡിംഗ്‌ കമ്മിററി ചെയര്‍മാന്‍ ടി.ജെ വിനോദ്‌ ആവശ്യപ്പെട്ടു. ബ്രഹ്മപുരത്ത്‌ സ്വകാര്യ വ്യക്തികള്‍ സ്ഥലം കൈയേറാനുള്ള നീക്കമാണ്‌ നടത്തുന്നതെന്ന്‌ കൗണ്‍സിലര്‍ മഹേഷ്കുമാര്‍ ആരോപിച്ചു.
പച്ചാളം മേല്‍പ്പാലത്തിെ‍ന്‍റ വിഷയം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച പ്രത്യേക കൗണ്‍സില്‍ യോഗം ചേരുമെന്ന്‌ മേയര്‍ അറിയിച്ചു. വൈററിലയിലെ അനധികൃത ഹോട്ടലിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ വിഷയത്തിന്റെ തുടര്‍ ചര്‍ച്ചക്കായി തിങ്കളാഴ്ച വൈകുന്നേരം നാലിന്‌ യോഗം ചേരുമെന്നും മേയര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
മട്ടാഞ്ചേരി സോണല്‍ ഓഫീസുമായി ബന്ധപ്പെട്ട്‌ ലഭിച്ച പരാതികള്‍ പരിശോധിക്കാന്‍ തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃതഹോട്ടലായ എമറാള്‍ഡിനെതിരെയുള്ള തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിന്‌ യോഗം ചേര്‍ന്നിരുന്നു. ഹെല്‍ത്ത്‌, റവന്യൂ കേസുകള്‍ നടക്കുന്നുണ്ട്‌ എന്ന്‌ സീനിയര്‍ വക്കീല്‍ ആ യോഗത്തില്‍ അറിയിച്ചിരുന്നു. കോടതിയില്‍ ഈ മാസം 12 ന്‌ സിററിംഗ്‌ ഉണ്ടെന്ന്‌ വക്കീല്‍ പറഞ്ഞു. കൂടുതല്‍ തീരുമാനം അതിനുശേഷം സ്വീകരിക്കും.
ഹോട്ടല്‍ എമറാള്‍ഡിനെതിരെ നഗരസഭയുടെ ആരോഗ്യ റെവന്യൂ വിഭാഗങ്ങള്‍ നല്‍കിയിട്ടുള്ള കേസുകള്‍ക്ക്‌ ആവശ്യമായ എല്ലാ രേഖകളും തയ്യാറാക്കാന്‍ അഡീഷണല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. 13 നിലയുള്ള അനധികൃത കെട്ടിടത്തിന്‌ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ ഉദ്യോഗസ്ഥരുടെ പങ്ക്‌ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഴൂര്‍ കുടിവെള്ള പദ്ധതി മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്ന്‌ മേയര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.