സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ മേധാവി ദേവന്‍ ശര്‍മ്മ രാജിവച്ചു

Tuesday 23 August 2011 12:53 pm IST

ന്യൂയോര്‍ക്ക്: പ്രമുഖ അന്താരാഷ്ട്ര ക്രഡിറ്റ് റേറ്റിങ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പ്രസിഡന്റ് ദേവന്‍ ശര്‍മ രാജിവച്ചു. കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. സിറ്റി ബാങ്ക് സി.ഇ.ഒ ഡൗഗ്ലസ് പീറ്റേഴ്സന്‍ ആയിരിക്കും ശര്‍മയുടെ പിന്‍ഗാമി. യു.എസ് ക്രഡിറ്റ് റേറ്റിങ് AAA യില്‍ നിന്നു AA+ ലേക്കു താഴ്ത്തിയതിലൂടെയാണു ശര്‍മ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ആഗോള വിപണിയെ ബാധിച്ച ഈ നടപടിക്കെതിരേ യു.എസ് രംഗത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണു ശര്‍മയുടെ രാജിയെന്നു സൂചന. എന്നാല്‍ രാജി സംബന്ധിച്ച ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.