കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

Saturday 6 January 2018 2:30 am IST

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിക്കും. ജയ്റ്റ്‌ലിയുടെ അഞ്ചാമത്തെയും ചരക്ക് സേവന നികുതി നടപ്പാക്കിയതിന് ശേഷമുള്ള ആദ്യത്തെയും ബജറ്റാണിത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപനത്തോടെ സഭ ആരംഭിക്കും. സാമ്പത്തിക സര്‍വ്വെയും അന്ന് അവതരിപ്പിക്കും. രണ്ട് ഘട്ടമായാണ് സമ്മേളനം. ഫെബ്രുവരി ഒമ്പതിന് ആദ്യ ഘട്ടം അവസാനിക്കും. മാര്‍ച്ച് അഞ്ച് മുതല്‍ ഏപ്രില്‍ ആറ് വരെയാണ് രണ്ടാം ഘട്ടം. കഴിഞ്ഞ വര്‍ഷം മുതല്‍ റെയില്‍വേയ്ക്ക് പ്രത്യേക ബജറ്റ് ഇല്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നലെ അവസാനിച്ചു. ഒന്‍പതു ബില്ലുകള്‍ രാജ്യസഭ പാസ്സാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.