ഹസാരെയുടെ ആരോഗ്യനില മോശമായി

Tuesday 23 August 2011 3:52 pm IST

ന്യൂദല്‍ഹി: ജന ലോക്പാല്‍ ബില്ലിനായി നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെയുടെ ആരോഗ്യ നില മോശമായി. ഉത്തരവാദിത്വമുള്ളവരുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് അണ്ണാ ഹസാരെ സമരവേദിയിലെത്തിയത്. രാവിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചു. രക്തസമ്മര്‍ദ്ദവും മറ്റും സാധാരണ നിലയിലാണെങ്കിലും പൂര്‍ണ്ണവിശ്രമം എടുക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. വെയിലു കൊള്ളരുതെന്നും പ്രസംഗം നടത്തരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതൊരു രാഷ്ട്രീയ വിഷയമാണെന്നും അതിനാല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്ക് തയാറല്ലെന്നും സര്‍ക്കാരുമായാണ് ചര്‍ച്ച നടത്തേണ്ടതെന്നും ഹാസാരെ സംഘം വ്യക്തമാക്കി. രാവിലെ ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പടെയുള്ളവര്‍ അണ്ണാ ഹസാരെയുമായി ചര്‍ച്ച നടത്തി.