കറുകച്ചാല്‍: രാത്രിയുടെ മറവില്‍ അനധികൃത മണ്ണെടുപ്പ്. കൂത്രപ്പള്ളിയില്‍ ജെസിബിയും ടിപ്പറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ കറുകച്ചാല്‍ എസ്ഐ എം.ജെ.അഭിലാഷും. പാര്‍ട്ടിയും ചേര്‍ന്നാണ് ജെസിബി കസ്റ്റഡിയിലെടുത്തത്. നൈറ്റ് പട്രോളിംഗ് വാഹനം കണ്ട് മൂന്ന് ടിപ്പറുകള്‍ അതിവേഗം ഓടിച്ചുപോയി. പോലീസ് പിറകെ വരുന്നതുകണ്ട് ഒരു ടിപ്പര്‍ ഇടവഴിയില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മണ്ണ് എടുത്തുകൊണ്ടിരുന്ന ജെസിബിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലമുടമ കൂത്രപ്പള്ളി ഇടയാടിയില്‍ രാജീവിനെതിരെയും (57) ടിപ്പറിന്റെയും ജെസിബിയുടെയും ഡ്രൈവര്‍മാര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പിടിച്ചെടുത്ത ടിപ്പറും ജെസിബിയും ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: