ന്യൂദല്‍ഹി: അഴിമതിക്കേസില്‍ നാലു വര്‍ഷത്തെ തടവിന് സി.ബി.ഐ പ്രത്യേക കോടതി ശിക്ഷിച്ച മുന്‍കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റഷീദ് മസൂദിന് ഇടക്കാല ജാമ്യം. അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 50,?000 രൂപയുടെ 2 ആള്ജാമ്യത്തിനുമേല് കോടതി 3 മാസത്തെ ഇടക്കാലജാമ്യം അനുവദിച്ചത്.
1990-91ല്‍ വി.പി സിംഗ് മന്ത്രിസഭയില്‍ അംഗമായിരിക്കെ കേന്ദ്രപൂളില്‍ നിന്നും ത്രിപുരയ്ക്ക് അനുവദിച്ച മെഡിക്കല്‍ സീറ്റുകളില്‍ അര്‍ഹതയില്ലാത്തവര്‍ക്ക് പ്രവേശനം നല്‍കിയെന്നതായിരുന്നു അദ്ദേഹത്തിന് മേലുള്ള കുറ്റം.
രണ്ടോ അതിലധികം വര്‍ഷമോ ശിക്ഷിക്കപ്പെട്ടാല്‍ എം.എല്‍.എയോ എം.പിയോ ആയി തുടരാന്‍ യോഗ്യത നഷ്ടപ്പെടുന്ന സുപ്രീംകോടതി വിധിപ്രകാരം പദവി നഷ്ടപ്പെട്ട ആദ്യ എം.പിയാണ് മസൂദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: