കോട്ടയം: ക്രൈസ്തവ സഭയുമായുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അകലം കുറയണമെന്ന് സിപിഎം നേതാവ് തോമസ് ഐസക്ക്. നിരീശ്വരവാദികളുമായുള്ള ചര്‍ച്ച സംബന്ധിച്ച് മാര്‍പാപ്പയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ദൈവവിശ്വാസികളായ കര്‍ഷകരുടെ പ്രശ്നങ്ങളും സിപിഎം പരിഗണിക്കുമെന്നും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ അവര്‍ക്ക് ദൈവവിശ്വാസം ഉണ്ടോ ഇല്ലയോ എന്നത് പാര്‍ട്ടിക്ക് പ്രശ്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റബര്‍ വിലയിലെ ഇടിവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരുമായും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ എം മാണിയാണ് യുഡിഎഫ് വിടണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: