പാലാ: ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ തുടര്‍ച്ചയായി സാമൂഹിക വിരുദ്ധരുടെ അക്രമണം നടക്കുന്നതിനെതിരെ പാലായില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ളാലം ക്ഷേത്രത്തിനു സമീപത്തുനിന്നും ആരംഭിച്ച പ്രകടനത്തിന് ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ആര്. കണ്ണന്, മീനച്ചില്‍ ഹിന്ദുസംഗമം ജന. കണ്‍വീനര്‍ സി.കെ. അശോകന്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വി. മുരളീധരന്, ബിഎംഎസ് ജില്ലാ സെക്രട്ടറി വി. കുട്ടികൃഷ്ണന്, വിഎച്ച്പി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ. സോമശേഖരന്‍, കെ.എ. ഗോപിനാഥ്, ആര്‍എസ്എസ് താലൂക്ക് സംഘചാലക് കെ.എന്‍. വാസുദേവന്‍, കാര്യവാഹ് പി. ശ്രീകുമാര്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എന്‍. മോഹനന്, ജനറല്‍ സെക്രട്ടറി ജി. രഞ്ജിത്, ബാലഗോകുലം ജില്ലാ ജനറല്‍ സെക്രട്ടറി ബിജു കൊല്ലപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി. ളാലം പാലത്തിന് സമീപം നടന്ന പ്രതിഷേധ യോഗത്തില്‍ സ്വാമി അയ്യപ്പദാസ്, ആര്. കണ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: