ജനം ടിവി കോഴിക്കോട്‌ മേഖലാ ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

Wednesday 11 December 2013 10:29 pm IST

കോഴിക്കോട്‌: ജനം ടിവിയുടെ കോഴിക്കോട്‌ മേഖലാ ഓഫീസിന്റെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍നമ്പൂതിരി നിര്‍വ്വഹിച്ചു. ഡോ. കെ.മാധവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ആര്‍എസ്‌എസ്‌ പ്രാന്തകാര്യവാഹ്‌ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രസ്ക്ലബ്‌ പ്രസിഡന്റ്‌ കമാല്‍ വരദൂര്‍, ജനം ചാനല്‍ എംഡി. പി.വിശ്വരൂപന്‍, പി.ആര്‍.നാഥന്‍, സിഇഒ ജി.രാജേഷ്പിള്ള, അനൂപ്‌ കുന്നത്ത്‌ എന്നിവര്‍ സംസാരിച്ചു.
ചാനലുകള്‍ സിനിമാഗാനങ്ങളുടെ പിന്നാലെയാണെന്ന്‌ കൈതപ്രം പറഞ്ഞു. ശാസ്ത്രീയസംഗീതവും കീര്‍ത്തനങ്ങളും ചാനലുകള്‍ക്ക്‌ ഇന്ന്‌ വിഷയമേയലെന്ന്‌ അദ്ദേഹം പറഞ്ഞു. സിനിമാഗാനങ്ങളുടെ പിന്നാലെ പായുകയാണവര്‍. രാഗത്തെയും സംഗീതത്തെയും ഇവര്‍ മറക്കുകയാണ്‌. അദ്ദേഹം പറഞ്ഞു.
ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം നിലവിളക്ക്‌ തെളിയിച്ച്‌ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ നിര്‍വ്വഹിച്ചു. ജനംടിവി എംഡി പി.വിശ്വരൂപന്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.മാധവന്‍കുട്ടി, കെ.ഗംഗാധരന്‍, കെ.സേതുമാധവന്‍, പി.രഘുനാഥ്‌ എന്നിവര്‍ അശംസകളര്‍പ്പിച്ചു. എം.ബിജിത്ത്‌ സ്വാഗതവും പി. മുരളീകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ജന്മഭൂമി കോഴിക്കോട്‌ യൂണിറ്റ്‌ മാനേജര്‍ വി.അനില്‍കുമാര്‍, ബിഎംഎസ്‌ സംസ്ഥാന സെക്രട്ടറി പി.ശശിധരന്‍, രാധഅയ്യര്‍, കെ.പി. വസന്തരാജ്‌, പി.പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.