ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച് റലേഗന്‍ സിദ്ധിയില്‍ അനിശ്ചിതകാല സമരം നടത്തി വരുന്ന അണ്ണാ ഹസാരയെ സന്ദര്‍ശിക്കാന്‍ അരവിന്ദ് കെജ്രിവാള് എത്തിയില്ല.
ദേഹാസ്വാസ്ഥ്യവും പനിയും മൂലമാണ് അണ്ണാ ഹസാരയെ സന്ദശിക്കാതിരുന്നതെന്ന് കെജ്രിവാള് ട്വിറ്ററിലൂടെ അറിയിച്ചു. എന്റെ ഹൃദയം റലേഗന്‍ സിദ്ധിയിലാണെന്നും കെജ്രിവാള് ട്വിറ്റ് സന്ദേശത്തില്‍ രേഖപ്പെടുത്തി. ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദേശിച്ച സാഹചര്യത്തിലാണ് കെജ്രിവാള് സന്ദര്‍ശനം ഒഴിവാക്കിയതെന്ന് പാര്‍ട്ടി വക്താവ് കുമാര്‍ ബിശ്വാസും പറഞ്ഞു.
ഹസാരെയ്ക്ക് എല്ലാ വിധ പിന്തുണയും ആം ആദ്മി പാര്‍ട്ടി നല്‍കുമെന്നും കെജ്രിവാള് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ആം ആദ്മി എംഎല്‍എമാര്‍ക്ക് ഒരുക്കിയ സ്വീകരണ ചടങ്ങിലാണ് അണ്ണാ ഹസാരെയെ ഇന്ന് സന്ദര്‍ശിക്കുന്ന കാര്യം കെജ്രിവാള് അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: