സ്വകാര്യ ബസ് സമരം: ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആര്യാടന്‍

Thursday 12 December 2013 2:46 pm IST

തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ ഡിസംബര്‍ 18 മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിത കാല പണിമുടക്കുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ടാണ് സ്വകാര്യബസുടമകള്‍ സമരം നടത്താനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കണമെങ്കില്‍ ബസ് ചാര്‍ജ് വര്‍ദ്ധനയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയാലെ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. സമരദിവസങ്ങളില്‍ യാത്രാദുരിതം ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.