ദല്‍ഹിയില്‍ പതിനാറുകാരി കൂട്ടമാനഭംഗത്തിന് ഇരയായി

Thursday 12 December 2013 2:25 pm IST

ന്യൂദല്‍ഹി: ദല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ പതിനാറുകാരിയെ അഞ്ചംഗ സംഘം മാനഭംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഗരഖ്പൂര്‍ സ്വദേശിനിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. രക്ഷിതാക്കളുമായി പിണങ്ങി ജോലി തേടി ദല്‍ഹിയിലെത്തിയതായിരുന്നു പെണ്‍കുട്ടി. ജോലി വാഗ്ദാനം ചെയ്‌തെത്തിയ ഡ്രൈവറും സംഘവുമാണ് പെണ്‍കുട്ടിയെ മാനഭംഗം ചെയ്തത്. തുടര്‍ന്ന് അവശയായ പെണ്‍കുട്ടി രാത്രിയോടെ കൊണാട്ട് പ്ലേസ് പൊലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. മാനസികമായി തളര്‍ന്ന പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡനത്തിന്റെ കാര്യം അറിയുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ബാരക്കംബ പൊലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.