ഇന്ത്യ-പാക്‌ സെക്രട്ടറിതല ചര്‍ച്ച ഇന്ന്‌ ഇസ്ലാമാബാദില്‍

Thursday 23 June 2011 11:18 am IST

ഇസ്ലാമാബാദ്‌: ഇന്ത്യ-പാക്‌ സെക്രട്ടറിതല ചര്‍ച്ചക്ക്‌ ഇന്ന്‌ ഇസ്ലാമാബാദില്‍ തുടക്കമാകും. വിദേശകാര്യ സെക്രട്ടറി നിരുപമറാവുവും പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറും തമ്മില്‍ നടക്കുന്ന രണ്ട്‌ ദിവസത്തെ ചര്‍ച്ചയില്‍ കാശ്മീര്‍ വിഷയം തന്നെയായിരിക്കും മുഖ്യ അജണ്ട. ഭീകരതയും കാശ്മീര്‍ വിഷയവും തന്നെയാവും ഇന്നു തുടങ്ങുന്ന സെക്രട്ടറി തല ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കുക. ഒപ്പം മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണക്കിടെ ഡേവിഡ്‌ ഹെഡ്ലി നടത്തിയ പുതിയ വെളിപ്പെടുത്തലുകളും ചര്‍ച്ചയെ ചൂടുപിടിപ്പിക്കും.
ഇന്ത്യ പാകിസ്ഥാന്‌ കൈമാറിയ പട്ടികയിലുള്ള അധോലോകനായകന്‍ ദാവൂദ്‌ ഇബ്രാഹിം അടക്കമുളളവരെ വിട്ടുകിട്ടാനും ഇന്ത്യ ആവശ്യപ്പെടും.