വാഷിങ്ടണ്‍: സ്വവര്‍ഗരതി കുറ്റകരമാക്കിയ ഇന്ത്യയിലെ സുപ്രീംകോടതി വിധിയില്‍ അമേരിക്ക എതിര്‍പ്പ് രേഖപ്പെടുത്തി. ഇത്തരത്തിലുള്ള ഒരു നടപടികളോടും യോജിക്കാനാവില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജന്‍ സാകി പറഞ്ഞു.
സ്വവര്‍ഗാനുരാഗികളും മനുഷ്യരാണ്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സമൂഹത്തിലെ മറ്റു മനുഷ്യരെ പോലെ തന്നെ സ്വവര്‍ഗാനുരാഗികള്‍ക്കും തുല്യത ലഭിക്കണം.
അതിനുവേണ്ടിയാണ് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത് സാകി ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്നങ്ങളില്‍ ഇന്ത്യയുമായി അമേരിക്ക നിരന്തരം ബന്ധപ്പെട്ടു വരികയാണ്.
സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സര്‍ക്കാരാണ് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയിലെ സ്വവര്‍ഗാനുരാഗികള്‍ക്ക് പിന്തുണയുമായി അമേരിക്കയിലെ സ്വവര്‍ഗാനുരാഗി സംഘടന രംഗത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: