നിന്റെ ആത്മാര്‍ഥരായ ഗുരുചരിത്ര പാരായണം കണ്ട് അതില്‍ പ്രാവീണ്യം നേടിത്തരാന്‍ വന്നതാണ് ഞാന്‍. ഞാന്‍ വന്നത് ജീവിതത്തില്‍ ഒരു ഗുരുവിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാനാക്കുവാനാണ്. മനസ്സിലാകാത്ത വായനയ്ക്കും ശരിയായ അവഗാഹം ഇല്ലാത്ത പഠനത്തിനും ആചരണമില്ലാത്ത തത്ത്വങ്ങള്‍ക്കും പ്രയോജനമില്ല. എന്റെ പാദങ്ങളില്‍ ആഴ്ചകളോളം ഇരുന്ന് നീ, തീവ്രമായി പരിശ്രമിച്ചു. നിന്റെ ഗുരുവിന്റെ രൂപത്തില്‍ നിന്നെ അഭ്യസിപ്പിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ്. നിന്റെ സാധന തുടരൂ, അതുകൊണ്ട് നിനക്ക് മാത്രമല്ല, സര്‍വര്‍ക്കും പ്രയോജനപ്പെടും. നിനക്കുവേണ്ടി ഞാന്‍ തരുന്ന പ്രേമം എല്ലാവര്‍ക്കുമായി പങ്കുവയ്ക്കേണ്ടതാണ്. എന്നെ യഥാര്‍ഥത്തില്‍ അറിയുന്നവര്‍ എന്റെ വാക്കുകളുടെ ആന്തരാര്‍ഥം ഗ്രഹിക്കും. നിന്റെ ശിരസ്സ് എന്റെ പാദത്തില്‍ ചേര്ത്ത്് നമിച്ച് ഞാന്‍ നല്കാന് കൊണ്ടുവന്ന അമൂല്യമായ നിധികള്‍ സ്വീകരിക്കൂ.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: