ബാഴ്സിലോണ: പ്രമുഖ ഇരുമ്പുരുക്ക് വ്യവസായികളായ ലക്ഷ്മി മിത്തലിന്റെ ഇളയ സഹോദരന് പ്രമോദ് മിത്തല്‍ മകളുടെ വിവാഹത്തിനായി ചെലവിട്ടത് 505 കോടി രൂപ. സ്പാനിഷ് ദിനപത്രമായ മണിലൈഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചരിത്രത്തിലെ ചെലവ് കൂടിയ അഞ്ച് വിവാഹങ്ങളുടെ പട്ടികയില്‍ മിത്തലിന്റെ മകള്‍ വാനിഷയുടെ വിവാഹവും ഇതോടെ സ്ഥാനംപിടിച്ചു. ബാഴ്സിലോണയിലാണ് വിവാഹസല്‍ക്കാരം നടന്നത്.
ഭക്ഷണം, ഹോട്ടല്‍ റൂമുകളുടെ വാടക, ലോഡിങ്, തുടങ്ങിയ ഇനത്തിലാണ് 505 കോടി ചിലവിട്ടത്. വിവാഹ സല്‍ക്കാരത്തിനായി ഇത്രയധികം തുക വിനിയോഗക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ലക്ഷ്മി മിത്തലെന്ന് ഫോര്‍ബ്സ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു. അബുദാബി ഭരണാധികാരിയായ മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന് 76.25 മില്ല്യണ്‍ യൂറോ ഇതിന് മുമ്പ് ചെലവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: